Film/album: ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3
Lyricist: ശ്രീകുമാരൻ തമ്പി
Music Direction:
രവീന്ദ്രൻ
Singer:
കെ ജെ യേശുദാസ്
1.അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)
അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)
ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും
കരിയിലകൾ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിൻ സാഗര
ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിൻ
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ
കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..)
2.ചിങ്ങം പിറന്നല്ലോ
ചിങ്ങം പിറന്നല്ലോ
പൊന്നും വയൽക്കിളിയേ
എങ്ങുപോയ് എങ്ങുപോയ് നീ
എന്റെ പകൽക്കിളിയേ (ചിങ്ങം..)
സ്വർണ്ണക്കതിർമണത്തിൽ നിന്റെ
ചുണ്ടിൻ മണമില്ല
പൊങ്ങുന്ന പൂവിളിയിൽ നിന്റെ
കൊഞ്ചലറിഞ്ഞില്ല
എന്നെ മറന്നോ നീ
എന്റെ പാട്ടും മറന്നോ നീ
ഒന്നിച്ചു നാം കണ്ട സ്വപ്നം
എല്ലാം മറന്നോ നീ (ചിങ്ങം...)
മേടക്കുളിരകറ്റാൻ തന്ന
കീറക്കമ്പടത്തിൽ
നാളെത്ര പോയാലും
എന്റെ മാറിലെ ചൂടുറങ്ങും
പാതിയിടവത്തിൽ കാറ്റത്തു
പാതിയും ചത്തവളേ
പിന്നെ മിഥുനത്തിൽ എന്റെ
പ്രാണനും തിന്നവളേ (ചിങ്ങം..)
3.എന്തും മറന്നേക്കാം
4.കൈവല്ല്യ രൂപന്‍
5.കോള് നീങ്ങും
6.പോന്നരുവി പാടും നേരം
7.പോട്ടിചിരിക്കുവിന്‍
8.ഉത്സവ ബാലിദര്‍ശനം
9.ഉണ്ണിക്കരങ്ങള്‍
10.വീണ്ടുമൊരു ഗാനം
ഇതിന്റെ downloading ലിങ്ക് വേണോ എങ്കില്‍ ഇവിടെ comment cheyyu
Old is Gold
ReplyDelete