തിരുവനന്തപുരം: 2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മ മ്മൂട്ടിയാണ് മികച്ച നടന്‍. ശ്വേത മേനോന്‍ മികച്ച നടി. പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എം എ ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ ആര്‍ മോഹനന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഗായകന്‍-യേശുദാസ്-മധ്യവേനല്‍-സ്വന്തം സ്വന്തം ബാല്യത്തിലൂടെ.............. Film/album: മദ്ധ്യവേനൽ Raaga:...