തിരുവനന്തപുരം: 2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മമ്മൂട്ടിയാണ് മികച്ച നടന്‍. ശ്വേത മേനോന്‍ മികച്ച നടി. പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി.
പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എം എ ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ ആര്‍ മോഹനന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗായകന്‍-യേശുദാസ്-മധ്യവേനല്‍-സ്വന്തം സ്വന്തം ബാല്യത്തിലൂടെ..............
Film/album:
മദ്ധ്യവേനൽ
Raaga:
മധ്യമാവതി
Lyricist:
കൈതപ്രം ദാമോദരൻ നമ്പൂതിരി
Music Direction:
കൈതപ്രം വിശ്വനാഥ്
Singer:
കെ ജെ യേശുദാസ്
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ
കണ്ണാടി പുഴ കാണുമ്പോള്‍
കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും
പൊന്‍ വിഷുക്കണിയും പൊന്നോണ രാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ് ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ
കണ്ണാടി പുഴ കാണുമ്പോള്‍
കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും
പൊന്‍ വിഷുക്കണിയും പൊന്നോണ രാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ് ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ
എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും
TO DOWNLOAD THIS SONG..MP3 CLICK HEAR
Comments
Post a Comment