Skip to main content

Sopanasangeetham|Durge Bhagavathi

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കല്‍ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തില്‍ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുഴിത്താളം, തിമില, മരം, കൊമ്പ്, കുഴല്‍, വില്ല്, ശംഖ് എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങള്‍ സോപാനസംഗീതത്തില്‍ ഉപയോഗിക്കാറുണ്ട്.‍ മാരാര്‍, പൊതുവാള്‍ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവര്‍.
ക്ഷേത്രത്തിനു (ഗര്‍ഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങള്‍ സോപാനസംഗീതത്തില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. അഷ്ടപദിയാണ് സാധാരണ സോപാനസംഗീതത്തില്‍ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന ആള്‍ തന്നെയാണ് പാട്ടും പാടുക.
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളില്‍ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദന്‍ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.


ദുര്‍ഗ്ഗേ ഭഗവതി .............

Comments

Popular posts from this blog

Vishu Songs

2.Paadunnu Vishu 3.Guruvayoorappante 4.Krishna Bhajan by Yesudas Hindi devotional song 5.Dooreyanu Keralam - Avanithennal

Mandolin-U Sreenivas

1.Emani-veera vasantham 2.Jaya Jaya-Sarasangi 3.Kapali-Mohanam 4.Sakthi Ganapathim-Naatta CLICK FOR THE DOWNLOADING LINK

Thulasimala Vol 2 Classicl Devotional Songs by Yesudas

A CLASSICAL DEVOTIONAL SONGS OF VARIOUS GODS 1.Dwapara Keerthana Varidhi|ദ്വാപര കീര്‍ത്തന വാരിധി 2.Ammaye Kandente Sankadam|അമ്മയെ കണ്ടെന്റെ സങ്കടം 3.Cherukunnil Amarunna Sree|ചേരുകുന്നില്‍ അമരുന്ന ശ്രീ 4.Cherthalakkennum Keerthiyayi||ചെര്തലക്കെന്നും കീര്‍തിയായി 5.Mookambike Naadambike|മൂകംബികെ നാദംബികെ 6.Parassini Madappura Purayalla|പറശ്ശിനി മടപ്പുര പുരയല്ല 7.Sarvalogalkkum Aadhara Karini|സര്‍വലോഗള്‍ക്കും ആധാര കാരിണി ഇതിന്റെ downloading ലിങ്ക് വെണമെങ്കില്‍ ദയവായി .. comments പോസ്റ്റ്‌ ചെയ്യ്